
ഡിക്റ്ററ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവെക്കുകയും പിന്നീട് മമ്മി & മി, മൈ ബോസ്, മെമമറീസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും 2013 ൽ മോഹൻലാൽ നായകനായി എത്തിയ ദൃശ്യത്തിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ജിത്തു ജോസഫ്.
ഈ ചിത്രത്തിലൂടെ മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ, എത്തിച്ച സംവിധായകനായി മാറി ജീത്തു ജോസഫ്. മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറക്കിയും അദ്ദേഹം അത്ഭുതപ്പെടുത്തി.
നിലവിൽ നേര് എന്ന മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ. ഈ അവസരത്തിൽ ദൃശ്യത്തെ കുറിച്ചും അതിന്റെ പകർപ്പവകാശത്തെ പറ്റിയും ജീത്തു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്
ദൃശ്യം 2 ഇറങ്ങിയ സമയത്ത് മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ദൃശ്യം 3യുടെ ക്ലൈമാക്സ് തന്റെ പക്കലുണ്ടെന്നും ജീത്തു മുൻപ് പറഞ്ഞതാണ്. ഇപ്പോഴിതാ മൂന്നാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് ജീത്തു.
റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.”പറ്റിയ രീതിയിൽ കഥ റെഡിയായാൽ ദൃശ്യം 3 ചെയ്യും. ശ്രമിച്ചു കൊണ്ടിരിക്കയാണ്. ആദ്യഭാഗം ചെയ്യുമ്പോൾ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒന്നിരുന്ന് ചിന്തിപ്പോഴാണ് കിട്ടിയത്. അതുപോല മൂന്നാം ഭാഗത്തിനായും ചിന്തിക്കുന്നുണ്ട്”, എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.