![](https://i0.wp.com/malluchronicle.com/wp-content/uploads/2023/08/reporterlive_2023-08_00bfc2da-cc29-4cd1-9216-55eba0042234_Kollam.jpg?resize=650%2C390&ssl=1)
കൊല്ലം ഓച്ചിറയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് ഇത് സംബന്ധിച്ച വിവരം ഓച്ചിറ പൊലീസിന് ലഭിച്ചത്. തിരുവോണനാളിലാണ് നാടിനെ നടുക്കിയ സംഭവം. സാമ്പത്തിക പ്രശ്നങ്ങളാകാം ഇവർ ആത്മഹത്യക്ക് കാരണം എന്നാണ് പൊലീസ് നിഗമനം.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു . മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .