![](https://i0.wp.com/malluchronicle.com/wp-content/uploads/2023/07/polllllllllllllllllice2331824155196360404.jpg?resize=576%2C324&ssl=1)
പനമ്പിള്ളി : മദ്യപിച്ചെത്തിയ അച്ഛൻ മകനെ വെട്ടിപ്പരിക്കേല്പിച്ചു. മകൻ 12കാരൻ ആനന്ത് കൃഷ്ണയ്ക്ക് കഴുത്തിന് ഗുരുതരമായ പരിക്കേറ്റു. തുടർന്ന് കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ പനമ്പിള്ളിയിലാണ് സംഭവം.
ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം അരങ്ങേറിയത്. കുട്ടിയുടെ നില ഗുരുതരമല്ല. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് സ്ഥിരമായി മദ്യപിച്ചിരുന്നു. തുടർന്നുള്ള മദ്യലഹരിയിലാണ് കുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചത്.