![](https://i0.wp.com/malluchronicle.com/wp-content/uploads/2023/06/images282129-2.jpeg?resize=650%2C365&ssl=1)
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.