സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. സെര്‍വര്‍ തകരാര്‍ താൽക്കാലികമായി പരിഹരിച്ചു.
നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റിയിട്ടുണ്ട് . എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകളിൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റേഷൻ വിതരണം ഉണ്ടായിരിക്കും.
കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 7 മണി വരെയാണു റേഷൻ വിതരണം ഉണ്ടാവുക. മേയ് 3 വരെയാണ് ഈ സമയക്രമം തുടരുക. അതേസമയം നാളെയും തൊഴിലാളി ദിനമായ മേയ് ഒന്നിനും റേഷൻ കടകൾക്ക് അവധിയായിരിക്കും.