
കുതിച്ചുകയറിയ സ്വര്‍ണവില തിരിച്ച് താഴേക്ക്. ഇന്ന് വലിയ വിലയിടിവ് രേഖപ്പെടുത്തി. ഇത്രയും വില ഒരു ദിവസം കുറയുന്നത് കഴിഞ്ഞ കുറച്ചാഴ്ചയ്ക്കിടെ ആദ്യമാണ്.
മാര്‍ച്ച് ഒന്നിന് 41280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാല്‍ 18 ദിവസം പിന്നിട്ടപ്പോള്‍ സര്‍വകാല റെക്കോര്‍ഡായ 44240 രൂപയിലെത്തി.
അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ഒരു ഗ്രാമിന് 5152 രൂപയിലും പവന് 41,216 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സ്വർണം ഗ്രാമിന് 5262ഉം പവന് 42,144 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 116 രൂപയും പവന് 928 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്.