
തൃശൂര്‍ ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണതേജ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ ഒമ്പതരയോടെയാണ് കളക്ടറുടെ ചേംബറില്‍ പുതിയ കളക്ടര്‍ കൃഷ്ണ തേജക്ക് ഹരിത വി കുമാര്‍ ചുമതല കൈമാറിയത്.
നേരത്തെ തൃശൂരില്‍ എ കൗശിഗന്‍ കളക്ടറും ഹരിത വി കുമാര്‍ സബ് കളക്ടറുമായിരുന്ന സമയത്ത് കൃഷ്ണതേജ അസിസ്റ്റന്റ് കളക്ടറായിരുന്നു. അന്നത്തെ സബ് കളക്ടറായിരുന്ന ഹരിത വി കുമാറില്‍ നിന്നാണ് കൃഷ്ണതേജ ഇപ്പോള്‍ ജില്ലയുടെ പൂര്‍ണാധികാരം ഏറ്റെടുക്കുന്നത്.
നിലവിൽ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച എറണാകുളം ജില്ലാ കളക്ടറായി ഉമേഷ് എന്‍ എസ് ചുമതലയേറ്റിരുന്നു. എറണാകുളം കളക്ടറായിരുന്ന രേണു രാജ് വയനാട് ജില്ലാ കളക്ടറായും ചുമതലയേറ്റു. വയനാട് കളക്ടറായിരുന്ന ഗീത എയെ കോഴിക്കോട് ജില്ലാ കളക്ടറായും നിയമിച്ചു.