![](https://i0.wp.com/malluchronicle.com/wp-content/uploads/2022/10/reduced_allahabad-2.jpg?resize=615%2C338&ssl=1)
കൊല്ലം ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ ഭര്‍ത്താവും മകനും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെ രാത്രിയോടെയാണ് പ്രസവം നടന്നത്. രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് പ്രസവസമയത്ത് ശാലിനിയുടെ ഒപ്പമുണ്ടായിരുന്നത്.
പ്രസവ ശേഷം മകനോടും ഭര്‍ത്താവിനോടും ശാലിനി അല്പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും രണ്ടു കുട്ടികളെ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.