![](https://i0.wp.com/malluchronicle.com/wp-content/uploads/2022/10/reduced_1_QwKGI3ddtSnAm1jnb8PVmA.jpg?resize=650%2C434&ssl=1)
കേച്ചേരി : തൃശൂർ കേച്ചേരിയിൽ അച്ഛൻ മകനെ തീകൊളുത്തി കൊന്നു. പട്ടിക്കര സ്വദേശി ഫഹദ് (28)നെയാണ് പിതാവ് സുലൈമാൻ (52) തീയിട്ട് കൊന്നത്. കൊല്ലപ്പെട്ട ഫഹദ് ഭിന്നശേഷിക്കാരനാണ്.
ഇന്ന് രാവിലെ 10.30ഓടെ 90 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തീയിട്ട ശേഷം പിതാവ് വീട്ടിൽ നിന്നും ഓടിപ്പോകുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് പിതാവ് സുലൈമാനെ കസ്റ്റഡിയിലെടുത്തു. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് പിതാവ് നൽകിയ മൊഴി.