![](https://i0.wp.com/malluchronicle.com/wp-content/uploads/2022/08/mwrf-11133-5g-6g-1155541483-promo-33e8-1.jpg?resize=650%2C366&ssl=1)
അടുത്ത മാസം 12 ന് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ 6ജി സേവനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയ്ക്ക് 6ജി ലഭിക്കുമെന്നാണ് പറയുന്നത്. ഏതാനും ആഴ്ചകൾക്കകം 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് 2030 ന് മുൻപ് 6ജി എത്തുമെന്ന പ്രഖ്യാപനം നടത്തിയത്.
സ്മാർട് ഇന്ത്യ ഹാക്കത്തോൺ 2022 ഗ്രാൻഡ് ഫിനാലെയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്ത് 5ജി സേവനങ്ങൾ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ നൽകുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ടെലികോം കമ്പനികൾ മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള തിരക്കിലാണ്. 5ജി പ്ലാനുകൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജിയെക്കാൾ പത്തിരട്ടി വേഗതയിലായിരിക്കും 5ജിയ്ക്ക് ഉണ്ടാവുക.
5ജി സപ്പോർട്ട് ചെയ്യുന്നവയിൽ മാത്രമേ സേവനവും ലഭ്യമാകൂ. പുതുതായി ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഒരേ പേരിലുള്ള ഫോണുകളിൽ 5ജി സേവനം സപ്പോർട്ടും ചെയ്യുന്നതും അല്ലാത്തതുമായ വേർഷൻ ഇറങ്ങുന്നുണ്ട്.