ആലുവ മുട്ടത്ത് കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ആറു യാത്രക്കാർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 6.15ഓടെയായിരുന്നു അപകടം. ഒരു ലോറിയിലിടിച്ച് നിന്ന ബസിൻ്റെ പിന്നിൽ മറ്റൊരു ലോറി വന്ന് ഇടിക്കുകയായിരുന്നു.
ലോറി കെഎസ്ആർടിസി ബസിൻ്റെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. ബസിൻ്റെ പിൻഭാഗവും മുൻഭാഗവും അപടത്തിൽ തകർന്നു. മുൻഭാഗത്ത് ബസ് പൊളിച്ചാണ് ഒരാളെ രക്ഷപ്പെടുത്തിയത്.