തൃശൂർ: കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
വെള്ളിക്കുളങ്ങര പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്നുള്ള ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലേക്ക് ആനയുടെ തല ഭാഗം കുത്തിവീണ നിലയിലാണ് കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.