![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/n4010020161c982c4e1f95fa4e7ba4590b0b7e7b5b362f261a11a92e988042e4b74d6a1ad9.jpg?resize=500%2C300&ssl=1)
കൊല്ലം: കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒന്‍പതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം ക്ലീനിങ് ലോഷന്‍ നല്‍കിയതായി പരാതി.
ശാരീരിക അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരുന്ന് മാറി നല്‍കിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഇന്നലെ രാവിലെയാണ് കുറ്ററ സ്വദേശിയായ ആശിഖ് പിതാവ് അനില്‍ കുമാറിനൊപ്പം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പനിക്ക് ചികിത്സ തേടിയത്. പുറത്തു നിന്നും കൊണ്ടുവന്ന കുപ്പിയില്‍ ചുമയുടെ മരുന്നും വാങ്ങി. വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോള്‍ കുട്ടിക്ക് ശാരീരിക അസ്വസ്ഥയുണ്ടായെന്നാണ് കുടുംബം പറയുന്നത്. തിരികെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ കുട്ടി കുടിച്ചത് ലോഷന്‍ ആണെന്ന് മനസ്സിലായി.
ഉടന്‍ തന്നെ ആഷിഖിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് തന്നെയാണ് ലോഷന്‍ ലഭിച്ചതെന്ന് ആഷിഖിന്റെ പിതാവ് പറഞ്ഞു. എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. മരുന്ന് മാറി നല്കാന് യാതൊരു സാധ്യതയുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിയുടെ അച്ഛന് നല്കിയ പരാതിയില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.