ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.

Spread the love

മസ്കത്ത്: കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ഒമാനിലുള്ള തൃശ്ശൂർക്കാരുടെ കൂട്ടായ്മക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകി പ്രവർത്തിച്ചു വന്നിരുന്ന ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ.

പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ തൃശ്ശൂർ ജില്ലക്കാരെ ഒത്തൊരുമിപ്പിക്കാനായുള്ള ആശയവുമായി ആദ്യമായി മുന്നോട്ട് വന്ന സിദ്ധിഖ് എ.പി. കുഴിങ്ങരയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച മസ്കത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പ്രസിഡൻറ് നജീബ് കെ. മൊയ്‌തീൻ എടത്തിരുത്തി, ജനറൽ സെക്രട്ടറി വാസുദേവൻ തളിയറ, ട്രെഷറർ ഉല്ലാസ് വള്ളുളിശ്ശേരി, വൈസ് പ്രസിഡന്റുമാർ മുഹമ്മദ് യാസീൻ ഒരുമനയൂർ, നസീർ തിരുവത്ര.

ജോയിൻ സെക്രട്ടറിമാർ സച്ചിൻ ആലപ്പാട്, ഷിജോയ് ആളൂർ, രക്ഷാധികാരി സിദ്ധിഖ് എ.പി. കുഴിങ്ങര, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ യൂസഫ് ചേറ്റുവ, അബ്ദുൽ സമദ് അഴിക്കോട്, ആരിഫ് കോട്ടോൾ, സാബു ആനാപ്പുഴ, ശ്രീകുമാർ ചാഴുർ എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

തുടർന്ന് പ്രസിഡന്റ് നജീബ് കെ. മൊയ്‌തീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംഘടനയിലേക്ക് സമാന മനസ്കരായ തൃശ്ശൂർ ജില്ലാ നിവാസികൾ ആയ കൂടുതൽ അംഗങ്ങളെ ചേർക്കുവാനുള്ള തീരുമാനം കൈകൊണ്ടു.

സംഘടനയിലെ അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും ആ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും സംഘടനയെ കുറിച്ച് തൃശ്ശൂർ ജില്ലക്കാരായ കൂടുതൽ ആളുകളെ പരിചയപ്പെടുത്താനും സംഘടന അംഗങ്ങളുടെ കഴിവുകൾ കൂടുതൽ പരിപോഷിപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ട് “ഹൃദയപൂർവ്വം തൃശ്ശൂർ 2022” എന്ന ഒരു സൗഹൃദ സംഗമം നടത്താനും തീരുമാനം എടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page