കേരള ബജറ്റ് 2023; പ്രീമെട്രിക് സ്കോളർഷിപ്പിന് പകരം പുതിയ സംസ്ഥാന പദ്ധതി

Spread the love

തിരുവനന്തപുരം: ഒന്നാംക്ലാസ് മുതൽ എട്ടാംക്ലാസ് വരെയുള്ള മറ്റ് പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ സാഹചര്യത്തിൽ കേരള ബജറ്റിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. ഇതിനായി 25 കോടി രൂപ വകയിരുത്തി.

W3Schools.com

ഒന്ന് മുതല്‍ പത്തുവരെ ക്ലാസിലെ വിദ്യാർഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികളെ കേന്ദ്രം ഒഴിവാക്കിയിരുന്നു. നിലവിൽ ഒൻപത്, പത്ത് ക്ലാസിലെ വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ സ്കോളർഷിപ്പുള്ളൂ. ഇതിന് പകരമായാണ് സംസ്ഥാനം പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

പ്രീമെട്രിക്-പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് സംസ്ഥാന വിഹിതമായി എട്ട് കോടി രൂപ അനുവദിച്ചു.മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് പ്രീമെട്രിക് സഹായമായി അഞ്ച് കോടി രൂപയും പോസ്റ്റ് മെട്രിക് സഹായമായി 40 കോടി രൂപയും ഉൾപ്പെടെ 45 കോടി അനുവദിച്ചു. 

About Post Author

Related Posts

തൃശൂര്‍ ചേലക്കരയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു.

Spread the love

കോട്ടയം സ്വദേശി ജോര്‍ജാണ് (60) കുത്തേറ്റ് മരിച്ചത്. തമിഴ്നാട് സ്വദേശി പളനിസ്വാമി, മകന്‍ സുധാകരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും..

Spread the love

തൃശൂരിൽ മിന്നൽ ചുഴലിയും ശക്തമായ കാറ്റും കനത്ത മഴയും. തൃശൂർ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്.
ആളപായം ഉള്ളതായി റിപ്പോർട്ടുകളില്ല.

ഏറെ നാളത്തെ ആഗ്രഹം; ബൈക്ക് വാങ്ങാൻ 90,000 രൂപയുടെ നാണയങ്ങൾ ചാക്കിൽ ചുമന്ന് യുവാവ് ഷോറൂമിൽ, കണ്ണ് തള്ളി ജീവനക്കാർ!

Spread the love

ചില്ലറ നാണയങ്ങൾ നൽകിയതിൽ ഖേദം പ്രകടിപ്പിക്കാതെ എല്ലാ നാണയങ്ങളും ഷോറൂം ജീവനക്കാർ എണ്ണി തിട്ടപ്പെടുത്തി.   തുടർന്ന് അസമിൽ നിന്നുള്ളയാളെ വാഹനം വാങ്ങാൻ അനുവദിച്ചു.

ഹയർ സെക്കണ്ടറി സീറ്റുകൾ പുനഃക്രമീകരിക്കും : മന്ത്രി വി. ശിവൻകുട്ടി

Spread the love

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സീറ്റുകൾ പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകളാണ് പുനക്രമീകരിക്കുക. ജില്ല, താലൂക്ക് തലത്തിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്..

Spread the love

ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യവുമായി ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

ചാവക്കാട് മന്ദലാംകുന്നിൽ യുവാവിന് കുത്തേറ്റു..

Spread the love

ചാവക്കാട് മന്ദലാംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.

Leave a Reply

You cannot copy content of this page