
ലിസ്ബൻ: ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ.
196 മത്സരങ്ങളുമായി കുവൈത്തിന്റെ ബദർ അൽ മുതവ്വക്കൊപ്പമായിരുന്ന റൊണാൾഡോ വ്യാഴാഴ്ച യൂറോ യോഗ്യത മത്സരത്തിൽ ബൂട്ടണിഞ്ഞതോടെ റെക്കോർഡിന്റെ ഏക അവകാശിയായി താരം.
ലിച്ചെൻസ്റ്റീനെതിരെയായിരുന്നു റൊണാൾഡോ ബൂട്ടണിഞ്ഞത്. മത്സരത്തിനിറങ്ങിയ പോർച്ചുഗൽ യൂറോ യോഗ്യത മത്സരത്തിൽ ലിച്ചൻസ്റ്റീനെ എതിരില്ലാത്ത നാല് ഗോളിന് റൊണാൾഡോ വിജയം കൈവരിച്ചു. ഇതോടെ 120 ഗോൾ എന്ന നേട്ടവും താരത്തിന് ലഭിച്ചു.
സൗഹൃദ മത്സരങ്ങളിൽ ഒഴികെ 100 ഗോൾ നേടുന്ന ആദ്യ പുരുഷ താരമാണ് റൊണാൾഡോ. റെക്കോർഡുകളാണ് എന്റെ പ്രചോദനം എന്നും ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരിച്ച താരമാകണം തനിക്കൊന്നും മുമ്പ് റൊണാൾഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു