തിരൂരങ്ങാടി : കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കക്കാട് സ്വദേശി കൂരിയാടൻ യൂസഫ് എന്നവരുടെ മകൻ അഫ്ലഹ് (21) ആണ് മുങ്ങി മരിച്ചത്. എംഎസ്എഫ് കക്കാട് ടൗൺ പ്രസിഡന്റും, എംഎസ്എം സ്റ്റേറ്റ് സിആർഇ കണ്‍വീനറും, തിരൂരങ്ങാടി മണ്ഡലം എംഎസ്എം ഓർഗനൈസിങ് സെക്രട്ടറിയുമായിരുന്നു.
അഞ്ചാം തീയ്യതി രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വെളിമുക്ക് പാലക്കൽ ഭാഗത്ത് വെച്ച് എംഎസ്എമ്മിന്റെ ക്യാമ്പിൽ പങ്കെടുത്ത് തിരികെ പോകുമ്പോൾ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളത്തിൽ കുളിക്കാനിറങ്ങുകയും, അഫ്ലഹ് അപകടത്തിൽ പെടുകയുമായിരുന്നു.
അഫ്ലഹിനെ ഉടൻ തന്നെ സുഹൃത്തുക്കൾ ഡിഎംഎസ് ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന അഫ്ലഹ് അല്പം മുൻപാണ് മരണത്തിന് കീഴടങ്ങിയത്.