വിനോദയാത്രയ്ക്കിടെ മൂന്ന് മലയാളി വിദ്യാർത്ഥികൾ കർണ്ണാടകയിൽ കടലിൽ വീണ് മരിച്ചു

Spread the love

കോട്ടയം ജില്ലയിൽ നിന്നും ക‌‌ർണ്ണാടകയിലേക്ക് വിനോദയാത്ര പോയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു. കടൽത്തിട്ടയിൽ ഇരിക്കുന്നതിനിടെ മൂവരും കല്ലിളകി കടലിൽ വീഴുകയായിരുന്നു. കർണ്ണാടക ഉടുപ്പി സെന്റ് മേരീസ് ഐലന്റിൽ വച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം.

W3Schools.com

കോട്ടയം മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.

മറ്റ് വിദ്യാർത്ഥികളിൽ നിന്നും കുറച്ചു മാറി മൂന്നു പേരും കടൽത്തിട്ടയിൽ ഇരിക്കവേ ശക്തമായ തിരയേറ്റ് തിട്ടയിലെ കല്ലിളകി കടലിൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം. സുരക്ഷാ സംഘമെത്തി വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമേറെയുള്ള കടൽ പ്രദേശത്ത് രക്ഷപ്രവർത്തനം സാധ്യമല്ലായിരുന്നു. ശേഷം അമലിന്‍റേയും അലന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ആന്‍റണിയുടെ മൃതദേഹം കണ്ടെടുത്തത്.

ഇന്നലെ വൈകീട്ടാണ് കോളേജിൽ നിന്നും രണ്ട് ബസ്സുകളിലായി വിനോദയാത്രാ സംഘം കർണ്ണാടകയിലേക്ക് പോയത്. വിദ്യാ‌ർത്ഥികളും അധ്യാപകരുമടക്കം എൺപതോളം പേ‌ർ സംഘത്തിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട വിദ്യാ‌ർത്ഥികളുടെ ബന്ധുക്കൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മണിപ്പാൽ കിംസ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page