ലൈംഗിക പങ്കാളിയെയോ ജനനേന്ദ്രിയം ഉത്തേജിപ്പിക്കുക പോലും ചെയ്യാതെ തനിക്ക് രതിമൂര്ച്ഛ കൈവരിക്കാനാകുമെന്ന് യോഗാ അദ്ധ്യാപിക

Spread the love

വിചാരിക്കുന്ന മാത്രയില്‍ യാതൊരു ഉത്തേജനവും കൂടാതെ തന്നെ തനിക്ക് രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്ന അവകാശവാദവുമായി ഒരു യോഗാ അദ്ധ്യാപിക രംഗത്ത്. യൂറോപ്പിലെ എസ്‌തോണിയയില്‍ നിന്നുള്ള കരോലിന്‍ സാര്‍സ്‌കിയാണ് തന്റെ മനസ്സ് മാത്രം ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ രതിമൂര്‍ച്ഛ കൈവരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നത്.

W3Schools.com

അശ്ലീല ഉള്ളടക്കമുള്ള ഒന്നിന്റെയും സഹായമില്ലാതെയും, ലൈംഗിക പങ്കാളിയെയോ ജനനേന്ദ്രിയം ഉത്തേജിപ്പിക്കുകയും പോലും ചെയ്യാതെ തനിക്ക് രതിമൂർച്ഛ നേടാൻ തൻ തന്റെ മനസ്സിനെ പരിശീലിപ്പിച്ചു എന്നാണ് കരോളിൻ സാർസ്‌കിക്ക് പറയുന്നത്.

ബാഹ്യമായ ഉത്തേജനമില്ലാതെ എങ്ങനെ ലൈംഗിക സംതൃപ്തി നേടാമെന്ന് പഠിക്കുകയാണ് ഒരു ദശാബ്ദ കാലമായി അവര്‍.
ഈ ‘ഓര്‍ഗാസ്മിക് എനര്‍ജി’ ഉണര്‍ത്താനുള്ള ശക്തി എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്ന് കരോലിന്‍ പറയുന്നു. സെക്ഷ്വല്‍ മെഡിസിന്‍ എന്ന ഒരു ശാസ്ത്ര ജേണലില്‍ അവര്‍ ഇതിനെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്.

ഇവരുടെ ഈ വെളിപ്പെടുത്തലില്‍ സത്യമുണ്ടോ എന്നറിയാന്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അവരില്‍ പലവിധ പരിശോധനകള്‍ നടത്തി. ലൈംഗിക പഠനങ്ങളില്‍ ഉപയോഗിച്ച് വരുന്ന രതിമൂര്‍ച്ഛ റേറ്റിംഗ് സ്‌കെയിലില്‍ അവളുടെ രതിമൂര്‍ച്ഛ റാങ്ക് ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ അവളോട് ആവശ്യപ്പെട്ടു.

ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കാതെ മനസ്സ് ഉപയോഗിച്ച് അവള്‍ ക്ലൈമാക്സില്‍ എത്തിയെന്ന് ഫലങ്ങള്‍ വെളിപ്പെടുത്തിയതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ വ്യത്യസ്ഥമായ പരീക്ഷണത്തിന് അവരെ പ്രേരിപ്പിച്ചതിന് ഒരു കാരണമുണ്ട്.

കരോലിനെ സംബന്ധിച്ചിടത്തോളം, ഒരു പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തീര്‍ത്തും വേദനാജനകമായ അനുഭവമാണ്. വജിനിസ്മസ് അഥവാ യോനീസങ്കോചം എന്ന ലൈംഗിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് അവര്‍.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയിലെ പേശികള്‍ മുറുകുകയും, അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ, 33-കാരിയായ കരോലിന്‍ വര്‍ഷങ്ങളുടെ യോഗയും താന്ത്രിക പരിശീലനവും ഉപയോഗിച്ച് മനസ്സ് കൊണ്ട് അത്തരമൊരു രതിമൂര്‍ച്ഛ കൈവരിക്കാനുള്ള പരിശീലനത്തിലായിരുന്നു.

ഇപ്പോള്‍ ഒരു ഉത്തേജനവുമില്ലാതെ പത്ത് മിനിറ്റ് വരെ തനിക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കുമെന്ന് അവള്‍ അവകാശപ്പെടുന്നു.
അവള്‍ ആര്‍ത്തവചക്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലായതിനാലായിരിക്കാം ഹോര്‍മോണ്‍ നിലവാരത്തില്‍ ഉയര്‍ച്ചയുണ്ടായതെന്ന് മനഃശാസ്ത്രജ്ഞനായ ജെയിംസ് ഫോസ് അഭിപ്രായപ്പെട്ടു.

ഉത്തേജനമില്ലാത്ത രതിമൂര്‍ച്ഛയ്ക്ക് തൊട്ടുപിന്നാലെയും, 30 മിനിറ്റിനു ശേഷവും, 30 മിനിറ്റിന് മുമ്പും രക്തപരിശോധനയും ഗവേഷകര്‍ നടത്തി. ഈ പരിശോധന ആഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ മൂന്ന് ആഴ്ചകളില്‍ ആവര്‍ത്തിച്ചു.

ആദ്യ ആഴ്ചയില്‍, അഞ്ച് മിനിറ്റ് വരെ രതിമൂര്‍ച്ഛ നീണ്ടു നിന്നുവെന്ന് അവര്‍ കണ്ടെത്തി. രണ്ടാമത്തെ ആഴ്ച 10 മിനിറ്റും, മൂന്നാമത്തേത് ആഴ്ച്ച വീണ്ടും 10 മിനിറ്റും അത് നീണ്ടു നിന്നു.

അഞ്ചു മിനിറ്റ് രതിമൂര്‍ച്ഛയ്ക്കുശേഷം നടത്തിയ പരിശോധനയില്‍ അവളുടെ രക്തത്തില്‍ പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കാണാന്‍ സാധിച്ചു. രതിമൂര്‍ച്ഛയ്ക്ക് ശേഷം സ്ത്രീകള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് പ്രോലാക്റ്റിന്‍ എന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 10 മിനിറ്റ് രതിമൂര്‍ച്ഛയ്ക്ക് ശേഷമുള്ള പരിശോധനയില്‍, ക്ലൈമാക്‌സിന് തൊട്ടുപിന്നാലെ പ്രോലാക്റ്റിന്റെ അളവ് 48 ശതമാനം ഉയര്‍ന്നതായി കണ്ടെത്തി.

എന്ത് തന്നെയായാലും, അവള്‍ ഈ മേഖലയില്‍ ഒരു വിദഗ്ദ്ധയായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് ഉപദേശം തേടി നിരവധി ആളുകളാണ് അവളെ സമീപിക്കുന്നത്.

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page