![](https://i0.wp.com/malluchronicle.com/wp-content/uploads/2022/03/n36782915816472489676668c5e599b54ce94ee7adbf7d1cfaba6f5230b9394c69db10b78dc85faf7557122.jpg?resize=650%2C357&ssl=1)
വേനലിന്റെ ചൂട് അധികമാവുന്ന സാഹചര്യത്തിൽ നാം ഏറെ ശ്രദ്ധചെലുത്തേണ്ടതുണ്ട് നമ്മുടെ ആരോഗ്യകാര്യത്തിൽ.താഴെയുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍ ശീലമാക്കിയാല്‍ വേനല്‍ക്കാലം ആരോഗ്യകരമാക്കാം.
ധാരാളം വെള്ളം കുടിക്കുക. ദിവസം 2.5-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ഒരോ വ്യക്തിയും വെയില്/ചൂട് എത്രത്തോളം കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും . എന്തായാലും 2- 2.5 ലിറ്റര്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് കുടിക്കേണ്ടത്.
തണ്ണിമത്തന്, ഓറഞ്ച്, മുന്തിരി, അനാര്‍, മാങ്ങ തുടങ്ങിയ പഴങ്ങളും കൂടുതല്‍ വെള്ളം അടങ്ങിയ കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കോവക്ക, ബെറീസ് തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
സൂര്യ പ്രകാശം തട്ടാതിരിക്കാന്‍ പരുത്തിയുടെ ഇളം നിറത്തിലുള്ള അയഞ്ഞ മുഴു വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍ഗ്ലാസ്, കുട എന്നിവ ഉപയോഗിക്കുക.
ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ മാറ്റുക.രണ്ട് നേരവും കുളിക്കുക
മോര് വെള്ളം, കരിക്കിന് വെള്ളം, നാരങ്ങ വെള്ളം, ബാര്‍ലി വെള്ളം, ഓട്സ് കുറുക്കിയത്, കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകള്‍ തുടങ്ങിയ പ്രകൃതി പാനീയങ്ങള്‍ കൂടുതലായി കുടിക്കുക.
ഫാന്‍, കൂളര്‍, എന്നിവ പൊടി തട്ടിയും എയര്‍ കണ്ടീഷനര്‍ ഫില്‍റ്റര്‍ വൃത്തിയാക്കിയും ഉപയോഗിക്കുക.
ശരീരത്തില്‍ നേരിട്ട് വെയിൽ ഏൽക്കുന്ന സാഹച്യര്യങ്ങൾ കഴിവതും ഒഴിവാക്കുക ഒഴിവാക്കുക.
കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. കളിസ്ഥലങ്ങളിൽ വെയിൽ ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.