
ആഗ്രഹങ്ങൾ മാറ്റി വെക്കരുതെന്ന് പറഞ്ഞ് തെങ്ങു കയറി കരിക്കിട്ട് ഷെയ്ക്കടിച്ചു കുടിച്ച് ചാക്കോച്ചൻ.മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന് സിനിമാ കുടുംബത്തില്‍ നിന്നും കടന്നു വന്ന കുഞ്ചാക്കോ ബോബന് മലയാളക്കരുടെ യൂത്ത് ഐക്കണ്‍ ആയി മാറുകയായിരുന്നു.
പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന കുഞ്ചാക്കോ ബോബന് തന്റെ ചോക്ലേറ്റ് ഇമേജിന് അപ്പുറത്തേക്ക് വളര്‍ന്ന്, ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിക്കുന്ന താരമായി മാറിയിരിക്കുകയാണ് . സോഷ്യല്‍ മീഡിയയിലും സജീവമാണ് ചാക്കോച്ചന്. ഇപ്പോഴിതാ രസകരമായ ഒരു കാര്യമാണ് കുഞ്ചാക്കോ ബോബന് ഫേസ്ബുക്കിലൂടെ പങ്ക് വച്ചിരിക്കുന്നത്. ഒരു കരിക്ക് ഷേക്ക് കുടിക്കാന്‍ തോന്നിയപ്പോള്‍ തെങ്ങില്‍ കയറി കരിക്ക് ഇട്ട് ഷേക്ക് ഉണ്ടാക്കി കുടിച്ചു എന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കരുതെന്നും അപ്പോള്‍ തന്നെ സാധിക്കണെമന്നും ചാക്കോച്ചന് പറയുന്നു. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
അതേസമയം പട ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ സിനിമ. 1996 ല്‍ അയ്യങ്കാളിപ്പടയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെക്കുറിച്ചുള്ള ചിത്രത്തിന്റെ സംവിധായകന് കമല്‍ കെഎം ആണ്. വിനായകന്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

തമിഴ് അരങ്ങേറ്റ സിനിമയായ രണ്ടഗം, പകലും പാതിരാവും, അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, എന്താടാ സജി, പദ്മിനി, അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര, ഗര്‍ര്‍ര്‍, മറിയം ടെയ്ലേഴ്സ് തുടങ്ങിയ സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിലൊരുങ്ങുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.