ഒരുമനയൂർ : ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് ഒരുമനയൂർ മുത്തന്മാവിൽ രണ്ട് പേർക്ക് തേനീച്ചയുടെ കുത്തേറ്റത്.
ആക്രമണത്തിൽ പരിക്കുപറ്റിയ ചേറ്റുവ സ്വദേശി പുതുവീട്ടിൽ ഷഹീർ (30), മുത്തന്മാവ് സ്വദേശി കൊല്ലത്ത് വീട്ടിൽ ശശി (58) എന്നിവരെ ചാവക്കാട് കൺസോൾ ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.