Site icon MalluChronicle

തൃശൂർ ജില്ലയിൽ ഉൽസവ എഴുന്നെള്ളിപ്പുകൾക്ക് കൂടുതൽ അനകളെ അണി നിരത്താൻ അനുമതി.

തൃശൂർ: ജില്ലയിൽ ഉത്സവങ്ങൾക്ക് ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി.

ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന് ആനയെ അനുവദിക്കും. ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാനും അനുമതി.

കോവിഡ് വ്യാപനത്തിന് ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് അനുമതി.

Exit mobile version