![](https://i0.wp.com/malluchronicle.com/wp-content/uploads/2022/01/images28129283029.jpeg?resize=650%2C325&ssl=1)
ഇപ്പോള്‍ മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് CCTV .പല ഗുണങ്ങളാണ് ഈ CCTV കള്‍ക്ക് ഉള്ളത് .എന്നാല്‍ നല്ല CCTV വേണമെങ്കില്‍ നമ്മള് ഒരുപാടു പൈസ അതിന്നായി ചിലവാക്കണം .ഇപ്പോള്‍ ഇതാ നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊച്ചു CCTV ആക്കുവാന് സാധിക്കുന്നതാണ് .അതിന്നായി നിങ്ങളുടെ കൈയ്യില്‍ രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരിക്കണം .അത്തരത്തില്‍ രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ എങ്ങനെയാണ് CCTV ആക്കുന്നത് എന്ന് നോക്കാം .
രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരിക്കണം എന്ന് നമ്മള് ആദ്യം പറഞ്ഞു .അതില്‍ ഏത് ഫോണ്‍ ആണ് നിങ്ങള്‍ CCTV ആയി വീട്ടില്‍ ഉപയോഗിക്കേണ്ടത് ആ സ്മാര്‍ട്ട് ഫോണില്‍ നിങ്ങള്‍ പ്ലേ സ്റ്റോറില്‍ നിന്നും At home വീഡിയോ സ്ട്രീമ്മര്‍ മോണിറ്റര്‍ എന്ന ആപ്ലികേഷന് ഡൌണ്‍ലോഡ് ചെയ്യുക .ശേഷം രണ്ടാമത്തെ സ്മാര്‍ട്ട് ഫോണില്‍ At home ക്യാമറ -ഹോം സെക്യൂരിറ്റി ഡൌണ്‍ലോഡ് ചെയുക .അതിനു ശേഷം ചെയ്യേണ്ടത് രണ്ടു ഫോണുകളിലും ആപ്ലികേഷന് ഡൗണ്‍ലോഡ് ചെയ്തു ലോഗിന്‍ ചെയ്യുക .
ശേഷം At home വീഡിയോ സ്ട്രീമ്മര്‍ മോണിറ്റര്‍ എന്ന ആപ്ലിക്കേഷനില്‍ QR കോഡ് ജനറേറ്റ് ചെയ്യുക .അതിനു ശേഷം At home ക്യാമറ -ഹോം സെക്യൂരിറ്റി എന്ന ആപ്ലികേഷനില്‍ ആഡ് ഫാസ്റ്റ് സ്ട്രീമിങ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ QR കോഡ് സ്കാന്‍ ചെയ്യുക .
ഇപ്പോള്‍ നിങ്ങളുടെ രണ്ടു സ്മാര്‍ട്ട് ഫോണുകളും തമ്മില്‍ കണക്റ്റ് ആയി കഴിഞ്ഞിരിക്കുന്നു .ഇനി നിങ്ങളുടെ CCTV സ്മാര്‍ട്ട് ഫോണ്‍ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ഫിറ്റ് ചെയ്തു രണ്ടാമത്തെ സ്മാര്‍ട്ട് ഫോണിലൂടെ മോണിറ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ് .