കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് “ദി കേരള പൊലീസ്” ഹാക്ക് ചെയ്യപ്പെട്ടു. ട്വിറ്റർ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിരുന്നു ഹാക്കേഴ്സ്.
രാത്രി 7.30 ഓടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന.
മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. കേരളാ പോലീസ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകൾ എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. 2013 സെപ്തംബര് മുതലാണ് കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് സജീവമായത്.
അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ മണിക്കൂറുകൾക്കുള്ളിൽ കേരള പൊലീസ് തിരിച്ച് പിടിച്ചു. എൻഎഫ്ടി, ക്രിപ്റ്റോ പോലുള്ള ന്യൂജെൻ നിക്ഷേപ മാർഗങ്ങൾക്ക് ജനപിന്തുണ നേടിയെടുക്കാൻ കൂടുതൽ ഫോളോവേർസുള്ള ഇത്തരം ഹാന്റിലുകൾ ഹാക്ക് ചെയ്യുന്ന ന്യൂജൻ സംഘങ്ങൾ സജീവമാണ്.
ഇവരാണ് ഇതിന് പിന്നിലെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. അക്കൗണ്ടിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ എൻഎഫ്ടി അനുകൂല ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിരുന്നു.