തെന്നിന്ത്യന്‍ സിനിമാപ്രേമികളിലാകെ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് അല്ലു അര്ജുന് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പുഷ്പ’ ഫഹദ് ഫാസിലിന്റെ തെലുങ്കിലെ അരങ്ങേറ്റചിത്രം എന്നതാണ് മലയാളി സിനിമാപ്രേമികള്‍ക്ക് ഈ അധിക താല്പര്യം ഉണ്ടാക്കുന്ന മുഖ്യ ഘടകം.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. ‘ഓ ചൊല്ലുന്നോ മാമ’ എന്ന ഗാനം വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് രശ്മിക മന്ദാനയാണ്.
ഛായാഗ്രഹണം മിറോസ്ലാവ് ക്യൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം.
തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യപ്പെടുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുക മലയാളം ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശന് ആണ്.
സിജു തുറവൂരിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. . ആദ്യ ഭാഗം ഡിസംബര്‍ 17ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിൽ പറയുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.