മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് സമ്മര്‍ദ്ദം ഉണ്ടായതായി കുഞ്ചാക്കോ ബോബന്‍.

Spread the love

മഞ്ജു വാര്യരുടെ തിരിച്ചു വരവ് അടയാളപ്പെടുത്തിയ സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായകനായത്.

മഞ്ജുവിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ തുറന്നു പറയുന്നത്.

മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യൂ. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും.

മഞ്ജുവിനേക്കാള്‍ തനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോട് ആയിരുന്നു കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ തനിക്ക് നല്‍കിയവരാണ്.

പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് താന്‍ ഡേറ്റ് കൊടുത്തത്. ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല.

താനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോയാലോയെന്ന് ആലോചിച്ചു.

ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്. അതിനാല്‍ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിച്ച് ഡേറ്റ് കൊടുക്കുകയായിരുന്നു.

അതിന് ശേഷം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് അവരോട് സംസാരിക്കുക എന്നാണ് താന്‍ പറഞ്ഞത്.

നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും താന്‍ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നതായാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൽ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page