![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/biyyam-kayal-887x540-2.jpg?resize=650%2C396&ssl=1)
പൊന്നാനി : പുഴയിലേക്ക് തെന്നി വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 വയസ്സുകാരൻ മുങ്ങി മരിച്ചു. പൊന്നാനി പുറങ്ങ് കുണ്ടു കടവ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ(14) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ സ്കൂൾ വിട്ട ശേഷം പൊന്നാനി ബിയ്യം പുളിക്കക്കടവ് തൂക്കുപാലം കാണാനെത്തിയതായിരുന്നു പൊന്നാനി സ്വദേശികളായ സിനാനും (14), സഹോദരി ഫാത്തിമ ദിയ (11) യും. ഇതിനിടെ സഹോദരി കാൽ തെറ്റി പുഴയിൽ വീണത് കണ്ട സിനാൻ സഹോദരിയെ രക്ഷപ്പെടുത്തുന്നതിനായി പുഴയിലേക്ക് ചാടുകയായിരുന്നു.
അപകടത്തിൽ പെട്ട സിനാനെയും സഹോദരിയെയും നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് കരയ്ക്ക് കയറ്റിയെങ്കിലും സിനാൻ മരണപ്പെട്ടിരുന്നു.
കുട്ടിയുടെ മൃതദേഹം നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.