![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/reduced_PicsArt_10-15-02.32.33.jpg?resize=650%2C469&ssl=1)
ചങ്ങരംകുളം : മലപ്പുറം ചങ്ങരംകുളത്ത് മാർക്കോണിയെന്ന ഇലക്ട്രോണിക് കടയിൽ നന്നാക്കാൻ നൽകിയ റേഡിയോയിൽ നോട്ടുകെട്ട് കണ്ട് കടക്കാരൻ അമ്പരന്നു. 500 രൂപയുടെ ഒരു കെട്ട് നോട്ടായിരുന്നു ബാറ്ററി ബോക്സിനുള്ളിൽ ഉണ്ടായിരുന്നത്. 15000 രൂപയായിരുന്നു ഉണ്ടായിരുന്നത്.
അപ്രതീക്ഷിതമായ പണക്കെട്ട് കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും ചെറവല്ലൂർ സ്വദേശിയായ ഷറഫുദ്ദീൻ എന്ന ടെക്നീഷ്യൻ റേഡിയോ നന്നാക്കാൻ എത്തിച്ച കല്ലൂർമ്മ സ്വദേശികളെ മൊബൈലിൽ വിളിച്ച് അറിയിച്ചെങ്കിലും ആർക്കും ഒന്നും തന്നെ പിടികിട്ടിയില്ല. ഒരു വർഷം മുൻപ് മരണപ്പെട്ട പിതാവ് ഉപയോഗിച്ചുവന്ന റേഡിയോ ഉപയോഗശൂന്യമായി വീട്ടിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മക്കൾ നന്നാകാൻ കഴിയുമോ എന്ന് അറിയാനാണ് കടയിലെത്തുന്നത്.
അതിനുള്ളിൽ ഇത്രയും വലിയതുക ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്നും പിതാവ് പെൻഷൻ ലഭിച്ച പൈസ റേഡിയോയുടെ ബാറ്ററി ബോക്സിൽ സൂക്ഷിച്ചതായിരുന്നു എന്നും വീട്ടുകാർ പറഞ്ഞു.