തൃശൂർ: ഒരുമനയൂർ പഞ്ചായത്തിലെ എം.കെ ബൈജുവിന്റെ മൂന്ന് വയസ് മാത്രം പ്രായമുള്ള ഈ പിഞ്ചോമനയ്ക്ക് നിങ്ങളുടെ സഹായം അത്യാവശ്യമാണ്.
MRI Compitable കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി അത്യാവശ്യമായി വന്നിരിക്കുകയാണ്. വി.പിഷൻഡ് രോഗിയായ ആദി ലക്ഷ്മി മോൾക്ക് സർജറി നടത്താൻ 15 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
സാമ്പത്തികമായി വളരെയേറെ പിന്നാക്കം നിൽക്കുന്ന ബൈജുവിന് ഇത്രയും വലിയ തുക താങ്ങാവുന്നതിലും അപ്പുറമാണ്.
ഈ അവസരത്തിൽ ആദി മോളുടെ ചികിത്സാ ചിലവിലേക്കുള്ള സാമ്പത്തിക സഹായം കണ്ടെത്തുന്നതിനായി ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതിയ്ക്കും രൂപം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാൻ.വി.സി ചെയർപേഴ്സൻ ആയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ ട്രഷററായും കുട്ടിയുടെ അച്ഛൻ ബൈജു.എം.കെ കൺവീനറായും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതിയ്ക്കും രൂപം നൽകിയിട്ടുണ്ട്.
ഒരുമനയൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ ആദിമോളുടെ അച്ഛന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പേരിൽ സംയുക്ത അക്കൗണ്ടും തുടങ്ങിയിരിക്കുകയാണ്.
ആദി മോളുടെ ചികിത്സക്കായി നൽകിയിരിക്കുന്ന അക്കൗണ്ടിലേക്ക് നിങ്ങളുടെ അകമഴിഞ്ഞ സഹായം ആവശ്യമാണെന്ന് ചികിത്സാ സഹായ സമിതി അറിയിച്ചു.