![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/image_search_1633870939696.jpg?resize=507%2C338&ssl=1)
ന്യൂഡൽഹി : കാമുകന്റെ വിഷമം അകറ്റാൻ ആൺസുഹൃത്തിന്റെ അച്ഛനെ വിവാഹം ചെയ്ത് യുവതി. ടിക് ടോക്ക് ഉപയോക്താവായ @ys.amri എന്ന അക്കൗണ്ട് ഉടമയാണ് കാമുകന് വേണ്ടി ഈ സാഹസം കാണിച്ചത്. കാമുകന്റെ വിഷമം അകറ്റാൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തത് എന്നും യുവതി പ്രതികരിച്ചു.
അടുത്തിടെയാണ് യുവതിയുടെ ആൺസുഹൃത്തിന്റെ അമ്മ മരിച്ചത്. ഇതോടെ സുഹൃത്ത് ആകെ തകർന്നുപോയി. തന്റെ ജീവിതത്തിൽ അമ്മയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് പറഞ്ഞ് ഇയാൾ ദുഃഖിതനായിരുന്നു. ഇതിന് പിന്നാലെയാണ് കാമുകന്റെ ദുഃഖം അകറ്റാൻ വേണ്ടി അച്ഛനെ വിവാഹം ചെയ്യാൻ യുവതി തീരുമാനിച്ചത്.
ഇതിലൂടെ തന്റെ കാമുകന്റെ അമ്മയാകാൻ സാധിച്ചു എന്ന് യുവതി പറയുന്നു. സംഭവം വൈറലായതോടെ കാമുകന് വേണ്ടിയുള്ള യുവതിയുടെ ത്യാഗത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ യുവതിയുടെ പോസ്റ്റിന് നേരെ ആക്ഷേപങ്ങളും ഉയരുന്നുണ്ട്.