Site icon MalluChronicle

മുസ്ലീങ്ങളില്ലെങ്കിലും അഞ്ചു നേരവും ബാങ്ക് മുഴങ്ങും ;200 വർഷം പഴക്കമുള്ള പള്ളി പരിപാലിക്കുന്നത് ഹിന്ദുക്കൾ..

മാധി: ഗ്രാമത്തിൽ മുസ്ലീങ്ങളൊന്നുമില്ല, പക്ഷേ 200 വർഷത്തിലധികം പഴക്കമുള്ള ഇവിടത്തെ പള്ളിയിൽ  ദിവസവും അഞ്ച് നേരം ബാങ്ക് വിളി ഉയരും. മാഡിയിലെ ഹിന്ദു സഹോദരങ്ങളാണ് പള്ളിയുടെ പരിപാലനവും ബാങ്ക് വിളിയും നിർവ്വഹിക്കുന്നത്.

നാലു പതിറ്റാണ്ടുമുൻപ് ഗ്രാമം വിട്ടുപോയ തങ്ങളുടെ സഹോദരങ്ങളുടെ ഓർമകൾ മാഡിയിലെ ഹിന്ദു സമൂഹം മായാതെ കൊണ്ടുനടക്കുന്നത് ഇങ്ങനെയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രാമത്തിലെ മുസ്‌ലിം പള്ളി കൃത്യമായി പരിപാലിച്ചുപോരുന്നു ഗ്രാമീണർ. റെക്കോർഡ് ചെയ്തുവച്ച ബാങ്ക് അഞ്ചുനേരവും നിസ്‌കാരസമയങ്ങളിൽ സമയനിഷ്ഠയോടത്തന്നെ അവര്‍ പ്ലെ ചെയ്യുകയും ചെയ്യുന്നു.

മാഡി ഗ്രാമത്തിലെ ഈ പള്ളി തങ്ങൾക്ക് ജീവനുള്ള ദൈവമാണെന്ന് നാട്ടുകാരനായ ഉദയ്കുമാർ പറയുന്നു. പ്രളയം പോലെയുള്ള ഒട്ടനവധി പ്രകൃതിദുരന്തങ്ങള്‍ ബിഹാറിനെ തകര്‍ത്തുകളഞ്ഞപ്പോഴെല്ലാം കാര്യമായ നാശനഷ്ടങ്ങളില്ലാതെ മാഡി പിടിച്ചുനിന്നു. ദുരന്തങ്ങളുടെ കാലത്തെല്ലാം ഒട്ടും പോറലില്ലാതെ തങ്ങളെ കാത്തത് ഈ പള്ളിയാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന മതഭ്രാന്തും ദിവസേനയുള്ള വർഗീയ പ്രക്ഷോഭങ്ങളുംക്കിടയിൽ, ബീഹാറിലെ നളന്ദ ജില്ലയിലെ ഈ ഗ്രാമം മതനിരപേക്ഷതയുടെയും തുറന്ന ചിന്താഗതിയുടെയും അപൂർവമായ പാഠപുസ്തകവുമാണ്.

“ഞങ്ങൾക്ക് (ഹിന്ദുക്കൾക്ക്) ബാങ്ക് അറിയില്ല, പക്ഷേ ആചാരം നിർവഹിക്കാൻ എല്ലാ ദിവസവും ബാങ്ക് റെക്കോർഡ് ചെയ്ത ഒരു പെൻ ഡ്രൈവ് ഞങ്ങൾ പ്ലേ ചെയ്യുന്നു,” ഗ്രാമവാസിയായ ഹാൻസ് കുമാർ പറഞ്ഞു.

ഗ്രാമീണരുടെ അഭിപ്രായത്തിൽ, മാധിയിൽ ഗണ്യമായ മുസ്ലീം ജനസംഖ്യയുണ്ടായിരുന്നു, പക്ഷേ ആളുകൾ ക്രമേണ മാധിയിൽ നിന്നും കുടിയേറി.

“പള്ളി പരിപാലിക്കാൻ ആരുമില്ല, അതിനാൽ ഹിന്ദുക്കൾ മുന്നോട്ട് വരണം,” പള്ളി സംരക്ഷിക്കുന്ന ഗൗതം പറഞ്ഞു.

മസ്ജിദ് എപ്പോൾ നിർമ്മിച്ചതാണെന്നും ആർക്കാണ് നിർമ്മിച്ചതെന്നും ആർക്കും അറിയില്ലെന്നും, എന്നാൽ ഹിന്ദുക്കളെല്ലാം ശുഭകാര്യങ്ങൾക്കായി പള്ളി സന്ദർശിക്കൽ പതിവാണ് എന്ന് ഗൗതം പറഞ്ഞു.

“എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പള്ളി വൃത്തിയാക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. ആളുകൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അവർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്നു,” ഗ്രാമത്തിലെ പുരോഹിതൻ ജങ്കി പണ്ഡിറ്റ് പറഞ്ഞു.

1981ലെ സാമുദായിക ലഹളകളെത്തുടർന്നാണ് ബിഹാറിലെ മാഡി ഗ്രാമത്തിലെ അവസാനത്തെ മുസ്‍ലിം കുടുംബവും നാടുവിട്ടത്. അതിനുശേഷം ഒറ്റ മുസ്‍ലിം കുടുംബവും മാഡിയിലേക്ക് തിരിച്ചെത്തിയില്ല . ഇതോടെ മുസ്‌ലിം പള്ളിയുടെ പരിപാലനം ഇവിടത്തെ ഹൈന്ദവ സഹോദരങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

Exit mobile version