സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഗ്രാമിന് 4370 രൂപയും പവന് 34,960 രൂപയും ആണ് ഇന്ന് സ്വർണ്ണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 4360 രൂപയിലും പവന് 34,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ ഇന്നും സ്വർണവില തുടർച്ചയായി മാറ്റമില്ലാതെ തുടർന്നു.