![](https://i0.wp.com/malluchronicle.com/wp-content/uploads/2021/07/reduced_PicsArt_07-08-01.17.42.jpg?resize=650%2C433&ssl=1)
രാജ്യത്തെ ഇന്ധനവില വർധനവിനെ ട്രോളി നടി സണ്ണി ലിയോൺ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിങ്ങ് ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് സണ്ണി പറയുന്നു. സൈക്കിളിനൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
അതേ സമയം രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയിലെത്തി, ഡീസല്‍ 96.21 രൂപ എന്ന നിലയിലുമെത്തി.
കൊച്ചി പെട്രോള്‍ 100.77, ഡീസല്‍ 95, കോഴിക്കോട് പെട്രോള്‍ 101.03, ഡീസല്‍ 94.81 എന്നിങ്ങനെയാണ് പുതുക്കിയ വില. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ ഡീസല്‍ വിലയും ദിവസങ്ങള്‍ക്കകം സെഞ്ചുറി തികയ്ക്കും.
ഇന്ധനവില രാജ്യത്ത് വിവധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മെയ് നാല് മുതല്‍ ഇന്ധനവില പതിവായി കൂട്ടുന്ന നിലയാണ് ഉണ്ടായത്. അതിന് മുമ്പ് 18 ദിവസം കേരളമുള്‍പ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നില്ല. പിന്നീടങ്ങോട്ട് ഒന്നിടവിട്ട ദിവസങ്ങളിലെന്നോണം വില കൂട്ടുന്ന നിലയാണ് ഉണ്ടായത്.