തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്കോ മദ്യവിസംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്ത് വന്നിരുന്നു. ബക്രീദ് പ്രമാണിച്ച്, ട്രിപ്പിൾ ലോക്ഡൗൺ മേഖലയിലുള്ള (ഡി) പ്രദേശങ്ങളിൽ ഇന്ന് നിയന്ത്രണങ്ങൾക്കു വിധേയമായി കടകൾ തുറക്കാം.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ കൂടാതെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക്സ് കടകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവ തുറക്കാനാകും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്നും കോവിഡ് അവലോകനയോഗമുണ്ട്. കൂടുതൽ ഇളവുകൾ വരുമെന്നാണു പ്രതീക്ഷ.
പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്‍ കര്‍ശന പൊലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.