സിഡ്നി നാസി തടങ്കൽപ്പാളയത്തിലെ ജൂത വേട്ടയെ അതിജീവിച്ച 101 കാരൻ എഡ്ഡി ജാക്ക്വ ഒടുവിൽ വിടവാങ്ങി. ‘ ഭൂമിയിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം അന്തരിച്ചത് സിഡ്നിയിലെ കെയർ ഹോമിൽ. നാല് തവണ കോൺസൺട്രേഷൻ ക്യാമ്പിൽ അകപ്പെട്ട ജാക്ക്വ അതി സാഹസികമായാണ് രക്ഷപ്പെട്ടത്. പിന്നീട് 1950 മുതൽ ഓസ്ട്രേലിയയിലാണ്.
നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് ആമസോൺ ബെസ്റ്റ് സെല്ലർ ആയ ‘ദ ഹാപ്പിയസ്റ്റ് മാൻ ഓൺ എർത്ത്’ എന്ന ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചത്.