
വാടാനപ്പള്ളി: ചിലങ്ക സെന്ററിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ കാറിടിച്ച് 8 പേർക്ക് പരിക്ക്.
ചിറക്കൽ സ്വദേശിനി വലിയകത്ത് വീട്ടിൽ അബ്ദുൾറസാക്ക് ഭാര്യ ജസ്ന (35),മക്കളായ ഹർഷാദ്മാഹിൻ(17), ആയിഷ (14) മുഹമ്മദ്ഷിബിലി (9) ഉമ്മർ( 12) പെരിഞ്ഞനം സ്വദേശികളായ കൂർമ്മത്ത് വീട്ടിൽ സദക്കത്തുള്ള മകൻ ജവഹർസാദിഖ് (41) ഭാര്യ ലാമിയ( 34) മക്കളായ മിസ്ബാഹലി (9),ആലിയ (8) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൃപ്രയാർ ACTS തുടങ്ങി മറ്റു വിവിധ ആംബുലൻസുകളിലായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ 3മണിയോടെയായിരുന്നു അപകടം.