![](https://i0.wp.com/malluchronicle.com/wp-content/uploads/2021/07/image_search_1627311965950.jpg?resize=600%2C600&ssl=1)
ഏവരുടെയും ആഗ്രഹമായിരിക്കും ഐ ഫോൺ. എന്നാൽ വില കാരണം പലർക്കും ഇത് വാങ്ങിക്കാൻ കഴിയാറില്ല. അതിനൊരു പ്രതിവിധിയായി ഫ്ലിപ്പകാർട്ട് വൻ ഓഫർ.ആപ്പിൾ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഫോണുകളിൽ ഏറ്റവും വിൽപ്പന ലഭിക്കുന്ന മോഡലായ ഐ ഫോൺ 12ന് വൻ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്.
ബിഗ് സേവിങ് ഡെയ്സിലൂടെയാണ് വില്പന. ഈ മോഡലിന് 12,000 രൂപയുടെ കിഴിവാണ് കമ്പിനി നൽകുന്നത്.79,990 രൂപയുള്ള ഐ ഫോൺ 12ന് കിഴിവിൽ 67,999 രൂപയാണ് വില.
ലോഞ്ചിങ്ങിന് ശേഷമുള്ള പരമാവധി വിലകിഴിവാണ് ഫ്ലിപ്പ്ക്കാർട്ട് മുന്നോട്ടുവെക്കുന്നത്.ക്യാഷ് ബാക്ക് ഓഫറുകളും കാർഡ് ഡിസ്കൗണ്ടുകളും ഇതോടൊപ്പം ഫ്ലിപ്പകർട്ട് ഓഫർ ചെയ്യുന്നുണ്ട്.
ജൂലൈ 25 ന് ആരംഭിച്ച ബിഗ് സേവിങ് ഡേയ്സ് സെയിൽ ജൂലൈ 29 ഓടെ അവസാനിക്കും. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 12 വാങ്ങുന്നവർക്ക് 1500 രൂപ വരെ 10% ഡിസ്കൗണ്ടും ആക്സിസ് ബാങ്ക് ഫ്ലിപ്കാർട്ട് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്കും നൽകുന്നുണ്ട്.