
വട്ടപ്പാറ : മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മരിച്ചവരിൽ തൃശൂർ, പാലക്കാട് സ്വദേശികൾ. തൃശൂർ ചാലക്കുടി സ്വദേശികളായ അരുൺ (26), ഉണ്ണികൃഷ്ണൻ (40), പാലക്കാട് മണ്ണാർക്കാട് സ്വദേശി ശരത്ത് (29) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. മരണപ്പെട്ട മൂന്ന് പേരും വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.
ഏറെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൂവരുടെയും മൃതദേഹങ്ങൾ നിലവിൽ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.