കോപ്പ അമേരിക്കയിലെ ക്ലാസ്സിക്ക് ഫൈനലിൽ അർജന്റീന ജയിച്ചാൽ ഒരു ചെമ്പ് മന്തി ഓഫർ ചെയ്ത് കൊടുങ്ങല്ലൂരിലെ ഹോട്ടലുടമ.
അർജന്റീനയുടെ ആരാധകനായ യാദിൽ എം ഇഖ്ബാലിന്റെ ഓഫർ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്.
മെസ്സി കപ്പടിച്ചാൽ ഹോട്ടലിന് മുമ്പിലെ കെട്ടിടച്ചുമരിൽ മെസ്സി കപ്പ് ഉയർത്തുന്ന ഗ്രാഫിറ്റി പെയിന്റിംഗ് വരുമെന്നും പെയിന്റിംഗ് പൂർത്തിയാക്കുന്ന ദിവസം അർജന്റീനയുടെ ജഴ്സി ഇട്ട് വരുന്ന ആരാധകർക്ക് ഒരു ചെമ്പ് മന്തി നൽകുമെന്നും ഇക്ബാൽ വീഡിയോയിലൂടെ പറയുന്നു.
‘അടുത്ത കോപ്പ അമേരിക്ക മെസ്സിയടിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷമുള്ളയാൾ ഞാനായിരിക്കും. അപ്പോ ഈ കാണുന്ന റെസ്റ്റോറൻഡിന് മുമ്പിലെ ചുമരിൽ മെസ്സി കോപ്പ കപ്പും പൊക്കി നിൽക്കുന്ന ഗ്രാഫിറ്റി പെയിന്റിങ് വരും.
അങ്ങനെയാണെങ്കിൽ ഈ ഗ്രാഫിക് ചെയ്തു കഴിയുന്ന ദിവസം, എന്റെ റെസ്റ്റോറൻഡിൽ നിന്ന് ഒരു ചെമ്പ് മന്തി, അതായത് മുപ്പത് ഫുൾ മന്തി അർജന്റീന ജഴ്സിയിട്ട് വരുന്നവർക്ക് ഞാൻ ഫ്രീയായി കൊടുക്കും. ഞാൻ പറയുന്ന സമയത്തായിരിക്കും വിതരണം. ഇപ്രാവശ്യം കപ്പു നമ്മളെടുക്കും. വാമോസ് അർജന്റീന’ – എന്നാണ് ഇഖ്ബാൽ യാദിൽ പറയുന്നത്.