![](https://i0.wp.com/malluchronicle.com/wp-content/uploads/2023/02/images283829-4.jpeg?resize=650%2C400&ssl=1)
തിരുവനന്തപുരം കാട്ടാക്കടയിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്.
കാട്ടാക്കട, പൂവച്ചൽ, പൂന്നാംകരിക്കകം സ്വദേശിനി ശരണ്യക്കാണ് (30) അപകടത്തിൽ പരിക്കേറ്റത്.
രാവിലെ ആറരയോടെ പൂന്നാംകരിക്കകം ജംഗ്ഷനിൽ വെച്ചുണ്ടായ അപകടത്തിൽ ശരണ്യയെ ഗുരുതര പരുക്കുളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാക്കട ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിനും പരിക്കേറ്റു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.