ഷാർജ: താമസ സ്ഥലത്ത് ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽപെട്ട മലയാളി അടിയേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം കൂട്ടാർ തടത്തിൽ വീട്ടിൽ വിജയന്റെ മകൻ ടി.വി. വിഷ്ണുവാണ് (29) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം.
ഷാർജ അബൂഷഹാലയിലെ താമസ സ്ഥലത്ത് ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിഷ്ണു പെട്ടുപോകുകയായിരുന്നു. ഷാർജയിലെ സലൂൺ ജീവനക്കാരനായ വിഷ്ണു ഓഫ് ദിവസമായതിനാൽ ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.