ചാവക്കാട് നഗരസഭയിലെ പതിനൊന്നാം വർഡിലാണ് സാന്ത്വനം കൂട്ടായ്മ കോവിഡ് നെഗറ്റീവ് ആയ രണ്ടു വീടുകളിൽ അണുനശീകരണം നടത്തിയത്.
എംപീസ് കോവിഡ് കെയർ മഹാത്മയുമായി സഹകരിച്ചു നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിയ ഫ്യൂമിഗേഷൻ മെഷീൻ ഉപയോഗിച്ചാണ് അണു നശീകരണം നടത്തിയത്.
സാന്ത്വനം പ്രവർത്തകരായ ജമാൽതാമരത്ത് ,ജോയ് കാവതിയാട്ട് ,അഫ്സൽ കിക്കിരിമുട്ടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അണുനശീകരണം.