കണ്ടെയ്ന്മെന്റ് സോണായി തുടരുന്ന അരീക്കോട്ടും പരിസരങ്ങളിലും അരീക്കോട് പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന തുടരുന്നു. എന്നാല്‍ ഇതിനിടയില്‍ അരീക്കോട് പുത്തലം മൈതാനത്ത് കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ഫുട്ബാള്‍ കളിക്കാന്‍ എത്തിയ വിരുതന്മാരെ പൊലീസ് എത്തി കണ്ടം വഴി ഓടിച്ചു. ഒരു കൂട്ടം യുവാക്കളും കുട്ടികളുമാണ് പുത്തലം മൈതാനത്ത് ഫുട്ബാള്‍ കളിക്കുന്നത്ത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൊലീസ് മൈതാനത്തേക്ക് എത്തി.
പൊലീസിനെ കണ്ടതോടെ മൈതാനത്ത് ഉണ്ടായിരുന്ന കുട്ടികളും യുവാക്കളും ഓടി വീട്ടിലെത്തി. മൈതാനത്തില്‍ കളിച്ചവരെ കണ്ടെത്താനായില്ല. ഇതോടെ കളിക്കാന്‍ ഉപയോഗിച്ച രണ്ട് ഗോള്‍ പോസ്റ്റുകള്‍ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയി.