കണ്ണൂർ: കുടുബംഗാങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ക്വാറന്റീനിൽ പ്രവേശിച്ചു. മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി നിരീക്ഷണത്തിലേക്ക് മാറിയത്.
അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാലാണ് നിരീക്ഷണത്തിൽ പോകുന്നത്. നിലവിൽ രോഗലക്ഷണങ്ങളൊന്നും ഇല്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.