കേരളത്തിലെ കർണ്ണാടക സംഗീതജ്ഞരിൽ മുൻനിരയിൽ നിന്നിരുന്ന പ്രശസ്ത സംഗീതജ്ഞ പത്മശ്രീ പ്രൊഫസർ പാറശാല ബി പൊന്നമ്മാൾ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം.96 വയസായിരുന്നു.
തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയും, അവിടത്തെ ആദ്യ വനിതാ പ്രിൻസിപ്പലും, വിഖ്യാതമായ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രി സംഗീതമേളയിൽ പാടാൻ കഴിഞ്ഞ ആദ്യ വനിതയുമായിരുന്നു ഇവർ.. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിൽ നിന്ന് വിരമിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയാണ്. കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്.90 കഴിഞ്ഞിട്ടും അവർ തന്റെ സംഗീതസദസ്സുകളിലെ നിറ സാനിധ്യമായിരുന്നു.