തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിടത്തിന് മുകളിൽ കയറി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് കൊവിഡ് രോഗി. അറുപത് വയസ്സുകാരനായ കൊവിഡ് രോഗിയാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി താഴോട്ട് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇയാളെ പിന്തിരിപ്പിച്ച് താഴെയിറക്കിയത്. വീട്ടിൽ പോകാൻ വേണ്ടിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമ്മ മരിച്ചത് സ്വപ്നം കണ്ട ഇയാൾ എങ്ങനെയെങ്കിലും വീട്ടിൽ എത്താൻ ശ്രമിക്കുകയായിരുന്നു.