പോലീസുകാരുടെ മക്കളെ വണ്ടി കയറ്റിക്കൊല്ലുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ ഭീഷണി മുഴക്കിയ ആൾക്കെതിരെ പോലീസ് കേസെടുത്തു.
കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പായമ്പ്ര എന്നയാൾക്കെതിരെയാണ് Cr.229 /2021 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. KP act 120 (o).117 (e), IPC 153, 189, 506 (1 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം കേരള പോലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
\”പോലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കൾ പുറത്തിറങ്ങും വണ്ടി കയറ്റിക്കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വേറെ വഴിയില്ല\” എന്നാണ് ഇയാൾ ഫേസ്ബുക്കിൽ കമന്റ് ചെയ്തിരുന്നത്.
ഈ കമന്റിന്റെ അടിസ്ഥാനത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കാലാപാഹ്വനം നടത്തിയെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.