കോവിഡ് വാക്സിനേഷന് പുതിയ മാർഗരേഖ.രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ സ്പോട്ട് രജിസ്ട്രേഷൻ ഏർപ്പെടുത്തി.സ്പോട്ട് അലോട്ട്മെന്റിലൂടെയാവും കുത്തിവെപ്പും.പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തും.
അതേസമയം 18 മുതൽ 45 വയസ്സിനിടയിൽ ഉള്ളവർക്കുള്ള വാക്സിനേഷന് രജിസ്റ്റർ ചെയ്യാനായി തുറന്നു കൊടുത്ത കോവിൻ പോർട്ടലിൽ ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തത് 80 ലക്ഷത്തോളം പേരാണ്.മെയ് ഒന്നുമുതൽ ആണ് ഇവർക്ക് വാക്സിനേഷൻ ആരംഭിക്കുന്നത്.