രാവിലെ ഉണർന്നെഴുന്നേറ്റതു മുതൽ രാത്രി ഉറങ്ങുംവരെ നിത്യജീവിതത്തിന്റെ ഭാരം പേറുന്നവയാണ് നമ്മുടെ പാദങ്ങൾ.അതിനാൽ നമ്മുടെ മുഖവും ചർമ്മവും പരിപാലിക്കുന്നത് പോലെതന്നെ നമ്മുടെ കാല്പാദങ്ങളുടെ സൗന്ദര്യവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.അതിനുവേണ്ടി ചില പൊടിക്കൈകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
വാസ്ലിൻ ചെറുനാരങ്ങാനീർ മിശ്രിതം :
ഒരല്പം വാസ്ലിനിൽ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് നന്നായി യോജിപ്പിച്ച് കാലിന്റെ അടിഭാഗത്തുപുരട്ടി സോക്സുകൾ ധരിച്ചു ഉറങ്ങുക.രണ്ടോ മൂന്നോ ദിവസം തുടർച്ചയായി ചെയ്താൽ നല്ല മാറ്റം അനുഭവപ്പെടുന്നതാണ്.
ചെറുനാരങ്ങയും പഞ്ചസാരയും:
ഒരു ചെറുനാരങ്ങയുടെ പകുതിയിൽ 3 ടീസ്പൂൺ പഞ്ചസാര ചേർത്തു പഞ്ചസാരതരികൾ അലിയുന്നതുവരെ കാലുകളിൽ മസാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം കാലുകൾ കഴുകി ഉണക്കുക.
രാത്രികളിൽ എണ്ണപുരട്ടി കിടക്കുക:
2 ടീസ്പൂൺ വീതം ആവണക്കെണ്ണ,ഒലിവ് എണ്ണ,ബദാം ഓയിൽ-
രാത്രികളിൽ ഈ എണ്ണകൾ കാല്പാദങ്ങളിൽ പുരട്ടുക.ഇത് പാദങ്ങളുടെ സൗന്ദര്യം നിലനിർത്താൻ സഹായിക്കും.
കറ്റാർവാഴ ജെൽ :
ആഴ്ച്ചയിൽ നാലോ അഞ്ചോ ദിവസങ്ങളിൽ കറ്റാർവാഴ ജെൽ കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.